നവകേരളം പ്രദർശനം നടത്തി
01:24 AM Nov 03, 2018 | Deepika.com
പയ്യാവൂർ: ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളിൽ നവകേരളം എന്റെ ഭാവനയിൽ എന്ന പേരിൽ പ്രദർശനം നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രദർശനം സംഘടിപ്പിച്ചത്. വിവിധ ചിത്രങ്ങൾ, കഥകൾ, കവിതകൾ, ഉപന്യാസം എന്നിവയിൽ മത്സരങ്ങൾ നടത്തി. മുഖ്യാധ്യാപകൻ സി.എൽ .ആന്റോ, സിസ്റ്റർ ദിവ്യാ മാത്യു, സജിത്ത് എന്നിവർ നേതൃത്വം നൽകി.