വി​വാ​ഹവാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; ദ​ന്ത​ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

01:20 AM Nov 03, 2018 | Deepika.com
ത​ളി​പ്പ​റ​മ്പ്: പി​ലാ​ത്ത​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി 15 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ ദ​ന്ത​ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍.

ചെ​റു​പു​ഴ​യി​ല്‍ ക്ലി​നി​ക്ക് ന​ട​ത്തു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ശ്യാം​കു​മാ​ര്‍ എ​ന്ന ഷാ ​മേ​നോ​നെ(48) യാ​ണ് ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​രി​യാ​രം പോ​ലീ​സും ഡി​വൈ​എ​സ്പി​യു​ടെ സ്‌​ക്വാ​ഡും ചേ​ര്‍​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്ന് പി​ടി​കൂ​ടി​യ​ത്.
പ​രാ​തി​ക്കാ​രി​യു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. ഐ​പി​സി 376(ബ​ലാ​ത്സം​ഗം), 420 (വ​ഞ്ച​ന), 403, 406(വി​ശ്വാ​സ​വ​ഞ്ച​ന, സ്വ​ത്ത് ത​ട്ടി​യെ​ടു​ക്ക​ല്‍) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​രാ​തി​ക്കാ​രി​യാ​യ സ്ത്രീ​ക്ക് ഡോ​ക്ട​റു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ ഒ​രു കു​ട്ടി​യു​മു​ണ്ട്. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു മോ​ഹി​പ്പി​ച്ച് ഇ​ത്ര​യും വ​ര്‍​ഷം പീ​ഡി​പ്പി​ച്ചു​വെ​ന്നും ഇ​പ്പോ​ഴാ​ണ് ഡോ​ക്ട​ര്‍​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ മ​റ്റൊ​രു ഭാ​ര്യ​യും കു​ട്ടി​ക​ളു​മു​ണ്ടെ​ന്ന് അ​റി​യാ​നി​ട​യാ​യ​തെ​ന്നും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.