സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാന്പ് നാളെ
01:20 AM Nov 03, 2018 | Deepika.com
കണ്ണൂർ: പോച്ചപ്പൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്, സത്യസായ് ഓർഫനേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെ തലശേരി ചോനാടം സായ് സ്പർശ് ക്ലിനിക്കിൽ സൗജന്യ മുഖവൈകല്യ ശസ്ത്രക്രീയ ക്യാന്പ് നടക്കും. മുറിഞ്ഞ ചെവി, അണ്ണാക്കിലെ ദ്വാരം തുടങ്ങിയവ വിദഗ്ധഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്തു നേരെയാക്കി കൊടുക്കുന്നു. ജില്ലയിലെ മൂന്നു മാസം പ്രായമുള്ള കുട്ടികൾ മുതൽ മുതിർന്നവർക്ക് പങ്കെടുക്കാം. ഫോൺ: 9447283039.