ഇരിട്ടി: ഇരിട്ടി ടൗണിലെ റോഡ് വികസനത്തിന്റെ പേരില്‍ വ്യാപാരികളെ കൈയേറ്റക്കരായി മുദ്രകുത്തി ദ്രോഹിക്കുന്ന നടപടി റവന്യു വകുപ്പും നഗരസഭയും അവസാനിപ്പിക്കണമെന്ന് വ്യാപാരി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ ടൗണില്‍ മൂന്ന് തവണ സര്‍വേ നടത്തിയിട്ടും വ്യത്യസ്ഥ അളവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി കച്ചവടം നടത്തുന്ന സ്ഥാപനത്തിന് ഒരു നഷ്ടപരിഹാരവും നല്‍കാതെ ഏറ്റെടുക്കാനുള്ള ശ്രമമാണ് റവന്യു വകുപ്പ് ആരംഭിച്ചിരിക്കുന്നത്.ഇത്തരം വ്യാപാരി ദ്രോഹ നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് കട അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങേണ്ടി വരും.
ഒരു നോട്ടീസ് പോലും നല്‍കാതെ കട പൊളിച്ചു നീക്കുമെന്ന ഭീഷണിയാണ് അധികൃതരില്‍നിന്ന് ഉണ്ടാകുന്നതെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി. നഗരസഭയുടെ ഭാഗത്തുനിന്ന് വ്യാപാരികള്‍ക്കെതിരായ നടപടികളാണ് ഉണ്ടാകുന്നത്. കെട്ടിട നികുതി പോലും സ്വീകരിക്കാതെ നടപടികളുമായി നഗരഭരണകൂടം മുന്നോട്ടു പോയാല്‍ സമരവും നിസഹകരണവും പ്രഖ്യാപിക്കേണ്ടിവരും.
ടൗണ്‍ റോഡ് വികസനവുമായി പൂര്‍ണമായും സഹകരിക്കാന്‍ വ്യാപാരികള്‍ എപ്പോഴും തയാറാണെന്ന് വ്യാപാരി നേതാക്കളായ റെജി തോമസ്, അയ്യൂബ് പൊയിലന്‍, പി.വി. സലാംഹാജി, ഒ.വിജേഷ്, അബ്ദുള്‍ റഹ്മാന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വ്യാപാരിദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന്
01:16 AM Nov 03, 2018 | Deepika.com