സ്കൂ​ൾ മു​റ്റ​ത്ത് ഇ​നി ജൈ​വ​പ​ച്ച​ക്ക​റി​യും

01:16 AM Nov 03, 2018 | Deepika.com
തൊ​ണ്ടി​യി​ൽ: തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ൽ എ​ഡി​എ​സ്‌​യു വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റിത്തോ​ട്ടം നി​ർ​മി​ച്ചു. കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന വി​ത്തു​ക​ൾ വി​ത​ച്ച് മു​ഖ്യാ​ധ്യാ​പ​ക​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റിത്തോ​ട്ടം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി​ത്തോ​ട്ടം നി​ർ​മാ​ണ​ത്തി​ന് അ​ധ്യാ​പ​ക​രാ​യ ജാ​ക്സ​ൺ മൈ​ക്കി​ൾ, പി.​എ. ജ​യ്സ​ൺ, പ്രി​ൻ​സി മ​രി​യ, ബീ​ന ജോ​സ​ഫ്, അ​ബ്ദു​ൽ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.