പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ പു​ന​ർ​നി​ർ​മി​ച്ചു തു​ട​ങ്ങി

12:31 AM Nov 03, 2018 | Deepika.com
ക​ള​മ​ശേ​രി: മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ർ നി​ർ​മി​ച്ചു തു​ട​ങ്ങി. റോ​ട്ട​റി ക്ല​ബ്, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, വി​വി​ധ ഏ​ജ​ൻ​സി​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് ഏ​റ്റെ​ടു​ത്ത് പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​ളി​യ​ന്നൂ​രും ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​നാ​യി​ക്കു​ള​ത്തും ഇ​ന്ന​ലെ റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ട് വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് ന​ട​ന്നു. ഉ​ളി​യ​ന്നൂ​ർ ചേ​രി​പ്പ​റ​ന്പി​ൽ അ​ന​സ്, പാ​നാ​യി​ക്കു​ളം ത​ച്ചേ​ത്ത് പ​റ​മ്പി​ൽ വി​ൻ​സ​ന്‍റ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം റോ​ട്ട​റി കൊ​ച്ചി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് എം​എ​ൽ​എ​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ക​ള​മ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ക​ടു​ങ്ങ​ല്ലൂ​ർ, ആ​ല​ങ്ങാ​ട്, ക​രു​മാ​ലൂ​ർ, കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ നി​ര​വ​ധി​യാ​ണ്. സ​ർ​ക്കാ​ർ നാ​ലു​ല​ക്ഷം രൂ​പ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തി​റ​ക്കി​യ ലി​സ്റ്റി​ൽ അ​ർ​ഹ​രാ​യ നി​ര​വ​ധി പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. സ​ർ​ക്കാ​ർ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ത​ക​ർ​ന്ന വീ​ടു​ക​ളാ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത്.