ക​ല്ലു​പാ​ലം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി നി​ർ​മാ​ണോ​ദ്ഘാ​ട​നം

12:29 AM Nov 03, 2018 | Deepika.com
അ​ങ്ക​മാ​ലി: തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ക​ല്ലു​പാ​ലം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ൾ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ശ്രീ​ഭ​ദ്ര സ്കൂ​ളി​ന്‍റെ സ​മീ​പ​ത്തെ 100 ഏ​ക്ക​ർ സ്ഥ​ല​ത്ത് ജ​ല​സേ​ച​നം ല​ഭ്യ​മാ​കും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ൽ​സി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ൽ​സ സേ​വ്യ​ർ, ടി.​എം. വ​ർ​ഗീ​സ്, ടി.​പി. ജോ​ർ​ജ്, ഗ്രേ​സി റാ​ഫേ​ൽ, കെ.​പി. അ​യ്യ​പ്പ​ൻ, സ​ന്തോ​ഷ് പ​ണി​ക്ക​ർ, രാ​ജി ബി​നീ​ഷ്, എ.​ബി. വി​ശ്വ​നാ​ഥ​മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.