പ്ര​ള​യ​ബാ​ധി​ത​ർ​ക്കായി വായ്പാമേ​ള

12:29 AM Nov 03, 2018 | Deepika.com
പെ​രു​ന്പാ​വൂ​ർ: ഒ​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​ള​യ ബാ​ധി​ത​ർ​ക്ക് വായ്പാമേ​ള സം​ഘ​ടി​പ്പി​ച്ചു. സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തി​നു പു​റ​മേ, ന​ഷ്ട​പെ​ട്ട വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നും മ​റ്റും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ​യും യൂണി​യ​ൻ ബാ​ങ്കും സം​യു​ക്ത​മാ​യാ​ണ് വായ്പാ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് അം​ഗം ഗാ​യ​ത്രി വി​നോ​ദ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​സ​ർ​വ് ബാ​ങ്ക് മാ​നേ​ജ​ർ ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ൻ​വ​ർ മു​ണ്ടേ​ത്ത്, എ​ഫ്എ​ൽ​സി കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജോ​ണ്‍​സ​ൻ, അ​ല​ക്സാ​ണ്ട ർ, ​യൂ​ണി​യ​ൻ ബാ​ങ്ക് മാ​നേ​ജ​ർ ഗീ​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​നീ​ഷ്, ലി​സി ലി​ൻ​സ്, അ​ന്പി​ളി ജോ​ഷി, വി​ലാ​സി​നി സു​കു​മാ​ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​ഷീ​ല റ​ഷീ​ദ്, അ​ക്കൗ​ണ്ട​ന്‍റ് ബീ​ന ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.