പെരുന്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ 74-ാം നന്പർ അങ്കണവാടിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.എ. അബ്ദുൾ മുത്തലിബ് നിർവഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപയും മുടക്കിയാണ് മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ അധ്യക്ഷത വഹിച്ചു.
വാർഡ് അംഗം സി.എ. ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചർ, ജോജി ജേക്കബ്, റംല അബ്ദുൾ ഖാദർ, നൂർജഹാൻ സക്കീർ, നിഷ അലിയാർ, ഫാത്തിമ ജബ്ബാർ, സനിത റഹീം, നസീർ കാക്കനാട്ടിൽ, പി.എം. നാസർ, കെ.ആർ. കൃഷ്ണകുമാർ, സഫിയ റഹ്മാൻ, സമിജ മുജീബ്, എ.എസ്. കാദർ കുഞ്ഞ്, എ.എം. മുഹമ്മദ് പിള്ള, എ.എസ്. കുഞ്ഞുമുഹമ്മദ്, അഷ്റഫ് അരിന്പശേരി, പി. മിനി എന്നിവർ പ്രസംഗിച്ചു.
അങ്കണവാടി പുതിയ മന്ദിരം ഉദ്ഘാടനം
12:29 AM Nov 03, 2018 | Deepika.com