"ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന സ​ങ്ക​ല്പം മാ​റ​ണം'

12:29 AM Nov 03, 2018 | Deepika.com
അ​ങ്ക​മാ​ലി: മാ​തൃ​ഭാ​ഷ​യും സം​സ്‌​കാ​ര​വും വ​ള​ര്‍​ത്താ​നു​ത​കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് രൂ​പം​ന​ല്‍​കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ ആ​ഹ്വാ​നം ചെ​യ്തു. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്‌​കി​ല്‍​സ് എ​ക്‌​സ​ല​ന്‍​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഭാ​ഷാ​വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ക​സ​ന​മെ​ന്ന​ത് നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ മാ​ത്ര​മാ​ക​ണ​മെ​ന്ന ചി​ന്ത മാ​റ​ണം. വി​ദ്യാ​ഭ്യാ​സ, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ ഇ​ട​പെ​ട​ലു​ക​ള്‍ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​സാം​സ്‌​കാ​രി​ക രം​ഗ​ത്ത് ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​ണെ​ന്നും എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി​എ​സ്‌​സി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫി​സാ​റ്റ് ചെ​യ​ര്‍​മാ​ന്‍ പോ​ള്‍ മു​ണ്ടാ​ട​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ സേ​വ്യ​ര്‍, ക​റു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജു വി. ​തെ​ക്കേ​ക്ക​ര, ബ്ലോ​ക്ക് സ്‌​കി​ല്‍​സ് എ​ക്‌​സ​ല​ന്‍​സ് സെ​ന്‍റ​ര്‍ ക​ണ്‍​വീ​ന​ര്‍ ടി.​എം. വ​ര്‍​ഗീ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ടി.​പി. ജോ​ര്‍​ജ്, കെ.​പി. അ​യ്യ​പ്പ​ന്‍, ഗ്രേ​സി റാ​ഫേ​ല്‍, അം​ഗ​ങ്ങ​ളാ​യ ഷേ​ര്‍​ളി ജോ​സ്, സി​ജു ഈ​രാ​ളി, എ.​എ. സ​ന്തോ​ഷ്, എ​ല്‍​സി വ​ര്‍​ഗീ​സ്, റൈ​റ്റേ​ഴ്‌​സ് ഫോ​റം ഡ​യ​റ​ക്ട​ര്‍ ടോം ​ജോ​സ്, ജീ​വ​ധാ​ര ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സാ​ജു ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.