വി​നോ​ദ് ക​ണ്ണി​മോ​ള​ത്തി​നു ദൃ​ശ്യ​പ്ര​തി​ഭ പു​ര​സ്കാ​രം

12:29 AM Nov 03, 2018 | Deepika.com
ചാ​ല​ക്കു​ടി: എ.​പി. തോ​മ​സ് സ്മാ​ര​ക ദൃ​ശ്യ​പ്ര​തി​ഭ പു​ര​സ്കാ​ര​ത്തി​നു വി​നോ​ദ് ക​ണ്ണി​മോ​ളം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചാ​ല​ക്കു​ടി​യി​ലെ പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്ര​ഫ​റാ​യി​രു​ന്ന എ.​പി. തോ​മ​സി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി അ​ഖി​ല കേ​ര​ളാ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ദേ​ശി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച 2018-ലെ ​ദൃ​ശ്യ​പ്ര​തി​ഭ പു​ര​സ്കാ​ര​ത്തി​നാ​ണ് വി​നോ​ദ് ക​ണ്ണി​മോ​ളം (പെ​രു​ന്പാ​വൂ​ർ) അ​ർ​ഹ​നാ​യ​ത്. 5,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

മി​ക​വ് പു​ല​ർ​ത്തി​യ മോ​ഹ​ന​ൻ കി​ഴ​ക്കും​പു​റ​ത്ത്-​കൊ​ടു​ങ്ങ​ല്ലൂ​ർ, ശ്രീ​ജി​ത്ത് നെ​ല്ലാ​യി-​കാ​സ​ർ​ഗോ​ഡ്, സ​ജി ചൂ​ണ്ട-​ക​ണ്ണൂ​ർ എ​ന്നി​വ​ർ പ്ര​ത്യേ​ക പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. പ്ര​മു​ഖ ഫോ​ട്ടോ​ഗ്ര​ഫ​റാ​യ സാ​ജ​ൻ വി. ​ന​ന്പ്യാ​രെ (കോ​ഴി​ക്കോ​ട്) ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ഒ​രു മ​ഴ​ക്കാ​ല​ദൃ​ശ്യം എ​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര വി​ഷ​യം. ന​വം​ബ​ർ അ​വ​സാ​ന​വാ​രം ചാ​ല​ക്കു​ടി​യി​ൽ ന​ട​ക്കു​ന്ന പ്ര​സ് ക്ല​ബ് സ്മൃ​തി​സം​ഗ​മ​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് കെ.​വി. ജ​യ​ൻ, സെ​ക്ര​ട്ട​റി സി.​കെ. പോ​ൾ, ക​ണ്‍​വീ​ന​ർ എം.​ജി. ബാ​ബു എ​ന്നി​വ​ർ അ​റി​യി​ച്ചു.