മഞ്ഞപ്ര: വാതക്കാട് കൊമരയിൽ വിശുദ്ധ അന്തോണീസിന്റെ നവീകരിച്ച കപ്പേളയുടെ വെഞ്ചിരിപ്പ് നാളെയും തിരുനാൾ 11 നും ആഘോഷിക്കും. നാളെ വൈകിട്ട് 5.30 ന് അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് വെഞ്ചിരിപ്പ് കർമം നിർവഹിക്കും. തുടർന്ന് ആഘോഷമായ പാട്ടുകുർബാനയും വചനസന്ദേശവും നടക്കും. അഞ്ചു മുതൽ പത്ത് വരെയുള്ള തീയതികളിൽ വൈകുന്നേരം 6.30 ന് ലദീഞ്ഞ്, നൊവേന, സന്ദേശം.
11 ന് പ്രധാന തിരുനാൾ ദിനത്തിൽ വൈകിട്ട് അഞ്ചിന് തിരുനാളിനു തുടക്കം കുറിച്ച് വികാരി ഫാ. ജോഷി ചിറയ്ക്കൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാനക്ക് ഫാ. വിപിൻ കുരിശുതറ കാർമികനാകും. ഫാ. ജിറിൽ ചിറയക്കൽ മണവാളൻ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, നേർച്ച വിതരണം എന്നിവയുണ്ടാകും.
നവീകരിച്ച കപ്പേളയുടെ വെഞ്ചിരിപ്പ് നാളെ
12:29 AM Nov 03, 2018 | Deepika.com