പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

12:29 AM Nov 03, 2018 | Deepika.com
ആ​ലു​വ: ആ​ലു​വ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട്, പോ​ക്സോ ആ​ക്ട് എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി രാ​ഹു​ൽ ആ​ർ. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഓ​ഫീ​സേ​ഴ്സ്, ചൈ​ൽ​ഡ് ലൈ​ൻ, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് എ​ന്നി​വ​ർ​ക്കാ​യാ​ണു പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​എ​സ്. ഉ​ദ​യ​ഭാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ കെ.​ബി. സൈ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പോ​ക്സോ ആ​ക്ട് സം​ബ​ന്ധി​ച്ച് കേ​ര​ള ഹൈ​ക്കോ​ർ​ട്ട് വി​ജി​ല​ൻ​സ് സെ​ൽ ഡി​വൈ​എ​സ്പി ജോ​സ​ഫ് സാ​ജു​വും ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട്-105 സം​ബ​ന്ധി​ച്ച് ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ കെ.​ബി. സൈ​ന​യും ക്ലാ​സെ​ടു​ത്തു.