പോലീസിന്റെ പരാതിപരിഹാര അദാലത്ത് ആറ്റിങ്ങലിൽ 17 ന്
12:19 AM Nov 03, 2018 | Deepika.com
ആറ്റിങ്ങൽ: 17 ന് രാവിലെ പത്തു മുതൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ആറ്റിങ്ങൽ പോലീസ് സബ് ഡിവിഷണൽ ഓഫീസിൽ പരാതി പരിഹാര അദാലത്ത് നടത്തും. പരാതികൾ പത്തിനു മുൻപായി റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ വഴിയോ ഇ - മെയിൽ മുഖേനയോ സമർപ്പിക്കാം.