പ്ലാസ്റ്റിക് ചാക്കുകൾ ലേലത്തിന്
12:19 AM Nov 03, 2018 | Deepika.com
തിരുവനന്തപുരം: കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന 8,500 പ്ലാസ്റ്റിക് കാലിച്ചാക്കുകൾ 16 നു രാവിലെ 11.30 ന് ഫാം ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 16 നു രാവിലെ 11 ന് മുൻപായി നിരതദ്രവ്യമായി 1000 രൂപയും തിരിച്ചറിയൽ രേഖയുമായി ഓഫീസിൽ ബന്ധപ്പെടണം. വിവരങ്ങൾക്ക് 0471 2732962.