വി​ദേ​ശ​ത്ത് തൊ​ഴി​ൽ നേ​ടു​ന്ന​തി​ന് ധ​ന​സ​ഹാ​യം

12:17 AM Nov 03, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്ക് വി​ദേ​ശ​ത്ത് തൊ​ഴി​ൽ നേ​ടു​ന്ന​തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ അ​ഭ്യ​സ്ത വി​ദ്യ​രാ​യ തൊ​ഴി​ൽ നൈ​പു​ണ്യ​മു​ള്ള പ​ട്ടി​ക​വ​ർ​ഗ യു​വ​തീ യു​വാ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

വി​ദേ​ശ​ത്ത് തൊ​ഴി​ൽ ല​ഭി​ച്ച് വി​സ, വി​മാ​ന ടി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ വ​രെ ധ​ന​സ​ഹാ​യം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ആ​ധാ​ർ കാ​ർ​ഡ്, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് ബു​ക്ക്, വി​സ, വി​മാ​ന ടി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം അ​പേ​ക്ഷ ത​യാ​റാ​ക്കി 11 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ, ഐ​ടി​ഡി​പി നെ​ടു​മ​ങ്ങാ​ട് എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ്ക്ക​ണ​മെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് 0472 2812557.