വി​ദ്യാർ​ഥി​ക​ൾ​ക്കു കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​യു​മാ​യി ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ

12:17 AM Nov 03, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​യി​ക വാ​സ​ന വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ. എ​ൽ​കെ​ജി മു​ത​ൽ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു പ​ദ്ധ​തി​യു​ടെ ഗു​ണ​ഫ​ലം ല​ഭി​ക്കു​ന്ന​ത്. ആ​റ്റി​ങ്ങ​ൽ ടൗ​ൺ യു​പി​എ​സ്, അ​വ​ന​വ​ൻ​ചേ​രി എ​ൽ​പി​എ​സ്, ഡ​യ​റ്റ് യു​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ തു​ട​ങ്ങി​യ കാ​യി​ക ഇ​ന​ങ്ങ​ളി​ലും അ​ത്‌​ല​റ്റി​ക്സി​ലും പ​ദ്ധ​തി പ്ര​കാ​രം പ​രി​ശീ​ല​നം ന​ൽ​കും. ഇ​തി​നാ​യി ഒ​രു സ്കൂ​ളി​ന് ഒ​ന്ന​ര ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മു​ൻ ദേ​ശീ​യ കാ​യി​ക താ​രം രാ​മ​ഭ​ദ്ര​നാ​ണ് പ​ദ്ധ​തി​യു​ടെ ചെ​യ​ർ​മാ​ൻ. പ​രി​ശീ​ല​ന മി​ക​വ് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ സ്കൂ​ളു​ക​ൾ ത​മ്മി​ൽ മ​ത്സ​രം ന​ട​ത്താ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.