തിരുവനന്തപുരം: ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിൽ നഗരസഭ ഏർപ്പെടുത്തിയ ഗ്രീൻ പ്രോട്ടോക്കോൾ വിജയമായി. ഭക്ഷണപദാർഥങ്ങൾ വിതരണം ചെയ്യുന്നതിന് പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ കൊണ്ടുണ്ടാക്കിയ പാത്രങ്ങളാണ് ഉപയോഗിച്ചത്.
ഒന്നര ടണ്‍ ഭക്ഷണാവശിഷ്ടങ്ങൾ 150 കിലോ വാഴയില, ഒന്നേകാൽ ടണ്‍ പ്ലാസ്റ്റിക് ബോട്ടിലുകൾ, 750 കിലോ പേപ്പർ, അര ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ, അര ടണ്‍ പാള, കരിന്പിൻചണ്ടി പാത്രങ്ങൾ, 70 കിലോ അലുമിനീയം ബ്ലോട്ടിലുകൾ, രണ്ടര ടണ്‍ കാർട്ടണുകൾ, 50 കിലോ ചില്ലുമാലിന്യങ്ങൾ, 40 കിലോ തുണി, 18 കിലോ സെറാമിക് മാലിന്യങ്ങൾ, 750 കിലോ ഫ്ളക്സ് മാലിന്യങ്ങൾ എന്നിവയാണ് വേർതിരിച്ച് ശേഖരിച്ച് നീക്കം ചെയ്തത്.
ഏകദിനത്തിലും ഗ്രീൻ പ്രോട്ടോക്കോൾ ഹിറ്റ്
12:17 AM Nov 03, 2018 | Deepika.com