ത​ക്കാ​ളി ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി ആ​നാ​ട് പ​ഞ്ചാ​യ​ത്ത്

12:17 AM Nov 03, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​ക്കാ​ളി​കൃ​ഷി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത എ​ന്ന ല​ക്ഷ്യ​വു​മാ​യി ത​ക്കാ​ളി ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി ആ​നാ​ട് പ​ഞ്ചാ​യ​ത്ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 100 വീ​ടു​ക​ളി​ൽ ത​ക്കാ​ളി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​നാ​ട് കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.വി​ഷ​വി​മു​ക്ത ത​ക്കാ​ളി വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളും സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ന്ന​തി​നോ​ടൊ​പ്പം വീ​ടു​ക​ളി​ലെ ജൈ​വ​മാ​ലി​ന്യം ത​ക്കാ​ളി​ക്കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു. വാ​ർ​ഡ് ത​ല ഗ്രാ​മ​സ​ഭ ചേ​രു​ന്ന മു​റ​യ്ക്കാ​ണ് ത​ക്കാ​ളി​ത്തൈ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.