ബ​ത്തേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ തുടങ്ങും

11:59 PM Nov 02, 2018 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വ​യ​നാ​ട്ടി​ൽ വൃ​ക്ക രോ​ഗി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ​യാ​ലി​സി​സ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം പ​രി​മി​ത​മാ​യ​തി​നാ​ലാ​ണ് സെ​ന്‍റ​ർ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ കെ​ട്ടി​ട​ത്തി​ലാ​ണ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ക. കെ​ട്ടി​ട​ത്തി​ലെ 3000 സ്ക്വ​യ​ർ​ഫീ​റ്റ് സ്ഥ​ല​ത്താ​ണ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്. റ​വ.​ഫാ. മ​ത്താ​യി നൂ​റ​നാ​ൽ മെ​മ്മോ​റി​യ​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ എ​ന്ന നാ​മ​ക​ര​ണ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക.

ഒ​രേ സ​മ​യം 12 രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. സെ​ന്‍റ​റി​ലേ​ക്ക് ആം​ബു​ല​ൻ​സ്, മെ​ഷീ​ൻ, ക​ട്ടി​ൽ തു​ട​ങ്ങി​യ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. അ​ടു​ത്ത ജ​നു​വ​രി​യി​ൽ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​ഹ​കാ​രി​ക്ക് ബാ​ങ്ക് റ​വ.​ഫാ.​മ​ത്താ​യി നൂ​റ​നാ​ൽ മെ​മ്മോ​റി​യ​ൽ സ​ഹ​കാ​രി പു​ര​സ്കാ​രം ന​ൽ​കും. 25000 രൂ​പ​യാ​ണ് അ​വാ​ർ​ഡ് തു​ക.
ബാ​ങ്കി​ന് കീ​ഴി​ലു​ള്ള ന​മ​സ്തേ ഗ്യാ​സ് ഏ​ജ​ൻ​സി​മു​ഖേ​ന ആ​യി​ര​ത്തോ​ളം വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഗ്യാ​സ് ക​ണ​ക‌്ഷ​ൻ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. താ​ലൂ​ക്കി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും കൃ​ത്യ​മാ​യി മ​റ്റു ചാ​ർ​ജു​ക​ളൊ​ന്നും ഈ​ടാ​ക്കാ​തെ ഗ്യാ​സ് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ബ​ത്തേ​രി ടൗ​ണി​ലു​ള്ള ര​ണ്ട് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലൂ​ടെ 30 ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത് വ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

എ​ടി​എം, മൊ​ബൈ​ൽ ബാ​ങ്കിം​ഗ്, ഇ-​ബാ​ങ്കിം​ഗ് മു​ത​ലാ​യ സൗ​ക​ര്യ​ങ്ങ​ളും നി​ല​വി​ൽ വ​രു​ന്ന​താ​ണ്. ബാ​ങ്കി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ളം, കീ​ട​നാ​ശി​നി ഡി​പ്പോ​ക​ൾ​ക്കു​പു​റ​മെ ജൈ​വ വ​ള​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക കൗ​ണ്ട​ർ തു​ട​ങ്ങും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​സി. ഗോ​പി​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി സി.​വി. ജെ​സി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ എ​ന്നി​വ​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.