ചാരായം വാറ്റിയ കേസിൽ ഒരാൾ അറസ്റ്റിൽ
11:59 PM Nov 02, 2018 | Deepika.com
ഗൂഡല്ലൂർ: വീട്ടിൽ ചാരായം വാറ്റിയ കേസിൽ എരുമാട് പനഞ്ചിറ സ്വദേശി അറുമുഖത്തെ(46)പോലീസ് അറസ്റ്റു ചെയ്തു. നാലു ലിറ്റർ ചാരായവും 30 ലിറ്റർ വാഷും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.