ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു

11:59 PM Nov 02, 2018 | Deepika.com
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ആ​ദി​വാ​സി സാ​ക്ഷ​ര​താ വി​ജ​യി​ക​ൾ​ക്കും അ​ക്ഷ​ര​ല​ക്ഷം സാ​ക്ഷ​ര​താ പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. അ​ക്ഷ​ര​ല​ക്ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തെ​ക്കും​ത​റ​യി​ൽ 85 വ​യ​സു​കാ​രി​യാ​യ ത​ങ്കി​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ നി​ർ​മ്മ​ല റേ​ച്ച​ൽ ജോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല​യി​ൽ പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും വാ​ർ​ഡ്ത​ല​ത്തി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി. മു​നിസി​പ്പ​ൽ ത​ല​ത്തി​ൽ ചെ​യ​ർ​മാ​ൻ​മാ​രും ഗ്രാ​മപ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ്ര​സി​ഡ​ന്‍റു​മാ​രും വാ​ർ​ഡ് ത​ല​ത്തി​ൽ വാ​ർ​ഡ് മെ​ംബർ​മാ​രും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി.

ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി​യി​ലെ വി​ജ​യി​ക​ൾ​ക്ക് കോ​ള​നി​ക​ളി​ൽ ത​ന്നെ​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്. ആ​ദി​വാ​സി സാ​ക്ഷ​ര​താ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ്വ​യ നാ​സ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പ്രേ​ര​ക്മാ​ർ, പ​ഞ്ചാ​യ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് നാ​ലാം​ക്ലാസ് തു​ല്യ​താ ക്ലാ​സി​ൽ തു​ട​ർ​ന്ന് പ​ഠ​നം ന​ട​ത്താ​ൻ സാ​ധി​ക്കും. സ​ദാ​ന​ന്ദ​ൻ സ്വാ​ഗ​ത​വും പ്രേ​ര​ക് സി.​കെ. സ​രോ​ജി​നി ന​ന്ദി​യും പ​റ​ഞ്ഞു.