വാ​ളാ​ട് പ്രാ​ഥ​മി​ക ആരോഗ്യ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ടം നി​ർ​മി​ക്ക​ണമെന്ന്

11:59 PM Nov 02, 2018 | Deepika.com
മാ​ന​ന്ത​വാ​ടി: വാ​ളാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ളാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് മൂ​ന്ന് വ​ർ​ഷം മു​ന്പ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. അ​ന്നു മു​ത​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഒ​രു ഡോ​ക്ട​റും ന​ഴ്സും സ്വീ​പ്പ​റും മാ​ത്ര​മാ​ണ് ഇവിടെയുള്ള​ത്. ആ​റ് മാ​സ​മാ​യി അ​റ്റ​ൻ​ഡ​ർ, ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. പി.​കെ. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സീ​സ് വാ​ളാ​ട്, അ​നീ​ഷ് വാ​ളാ​ട്, ച​ന്ദ്ര​ൻ എ​ട​മ​ന, കെ. ​ശ്യാം​രാ​ജ്, ഇ.​കെ. അ​ജ​യ​ൻ എ​ട​ത്ത​ന, കെ.​കെ. അ​ജോ​യ്, മ​നോ​ജ് മു​തി​രേ​രി, വൈ​ശാ​ഖ് മ​ഠ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.