നി​ര​ക്ക് വ​ർ​ധ​ന: ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

11:58 PM Nov 02, 2018 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ട്ടോ-​ടാ​ക്സി നി​ര​ക്ക് പു​തു​ക്കി നി​ശ്ച​യി​ക്കാ​നു​ള്ള ന​ട​പ​ടി വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചി​ന് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നി​ര​ക്ക് പു​തു​ക്കി നി​ശ്ച​യി​ച്ചി​ട്ട് നാ​ല് വ​ർ​ഷം ക​ഴി​ഞ്ഞു. 2014ന് ​ശേ​ഷം ഇന്ധനവില 40 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ച്ചു. സ്പെ​യ​ർ പാ​ർ​ട്സി​ന്‍റെ വി​ല​യി​ലും ഇ​ൻ​ഷ്വ​റ​ൻ​സ്, ടാ​ക്സ് എ​ന്നി​വ​യി​ലും വ​ൻ വ​ർ​ധ​ന​വുണ്ടായി.

റോഡുകളുടെ മോശം അവസ്ഥ കാരണം വാ​ഹ​ന​ങ്ങ​ൾ അ​ടി​ക്ക​ടി വ​ർ​ക്കു​ഷോ​പ്പു​ക​ളി​ൽ നി​ർ​ത്തി​യി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ജി​ല്ല​യി​ൽ മൂ​ന്ന് ഇ​ട​ങ്ങ​ളി​ലാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്. ബ​ത്തേ​രി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തു​ന്ന മാ​ർ​ച്ച് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. 12ന് ​ശേ​ഷം ഓ​ട്ടോ​ക​ൾ നി​ര​ത്തി​ലി​റ​ങ്ങു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ അ​നീ​ഷ് ബി. ​നാ​യ​ർ, വി.​എ. അ​ബാ​സ്, ഇ​ബ്രാ​ഹിം തൈ​ത്തൊ​ടി, ജി​നേ​ഷ്, വ​ർ​ഗീ​സ്, പി. ​അ​ഷ്റ​ഫ്, ആ​ന്‍റ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.