കുടകൾ വിതരണം ചെയ്തു
11:58 PM Nov 02, 2018 | Deepika.com
പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കുട വിതരണം നടത്തി. വിദ്യാർഥികൾ നിർമിച്ച കുടകളാണ് കൂട്ടുകാർക്ക് നൽകിയത്. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ.ആർ. ജയരാജ് അധ്യക്ഷത വഹിച്ചു. പി.ആർ. തൃദീപ്കുമാർ, കെ.ആർ. ജയശ്രീ, പി.ബി. ഹരിദാസ്, അനഘ, സാന്ദ്ര മരിയ എന്നിവർ പ്രസംഗിച്ചു.