ഇലക്ട്രിക് പോസ്റ്റുകളിലെ ഫ്ലക്സുകളും ബോർഡുകളും നീക്കം ചെയ്തു
11:58 PM Nov 02, 2018 | Deepika.com
കൽപ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ളക്സുകളും ബോർഡുകളും കെഎസ്ഇബി ജീവനക്കാർ നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എക്സിക്യുട്ടീവ് എൻജിനിയർ നിർദേശിച്ചതനുസരിച്ചാണ് ഫ്ളക്സുകളും മറ്റും നീക്കം ചെയ്തത്. പോസ്റ്റുകളിൽ ഫ്ളക്സുകളും ബോർഡുകളും സ്ഥാപിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.