പ്ര​ള​യ ബാധിത​ർ​ക്ക് ല​യ​ണ്‍​സ് ക്ല​ബ് 60 വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കും

11:58 PM Nov 02, 2018 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ൽ പ്ര​ള​യ ദു​രി​ത​ത്തി​ൽ​പ്പെ​ട്ട നി​ർ​ധ​ന​ർ​ക്ക് ല​യ​ണ്‍​സ് ക്ല​ബ് 60 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ 500 വീ​ടു​ക​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.

ല​യ​ണ്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ക. ജി​ല്ല​യി​ലെ വി​വി​ധ വി​ല്ലേ​ജു​ക​ളി​ലാ​യി അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് 450 സ്ക്വ​യ​ർ​ഫീ​റ്റ് വ​രു​ന്ന വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഒ​രു വീ​ടി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ക. ജി​ല്ല​യി​ലെ വി​വി​ധ ല​യ​ണ്‍​സ് ക്ല​ബു​ക​ൾ വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കാ​ണ് വീ​ടു​ക​ൾ ന​ൽ​കു​ക.

ജില്ലാ ഭരണകൂടത്തിന്‍റെയും പ​ഞ്ചാ​യ​ത്തിന്‍റെയും അം​ഗീ​കാ​ര​ത്തോ​ടെ പ​രി​സ്ഥി​തി ദു​ർ​ബ​ല​മ​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് കൈ​വ​ശാ​വ​കാ​ശ രേ​ഖ​ക​ളോ അ​നു​ബ​ന്ധ രേ​ഖ​ക​ളോ ഉ​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പാ​ർ​പ്പി​ട പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വീ​ട് നി​ർ​മി​ക്കാൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം ഉ​ണ്ടാ​ക​ണം. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ വി​വി​ധ ല​യ​ണ്‍​സ് ക്ല​ബു​ക​ൾ വ​ഴി​യോ താ​ഴെ പ​റ​യു​ന്ന ന​ന്പ​റ​ുകളിലോ അ​പേ​ക്ഷ ന​ൽ​കണം.

യോ​ഹ​ന്നാ​ൻ മ​റ്റ​ത്തി​ൽ-9562500178, പ്ര​ഫ.​പി. വ​ർ​ഗീ​സ് വൈ​ദ്യ​ൻ-9447048040, കെ.​ആ​ർ. ഷാ​ജ​ൻ-9656869525, ഡോ.​എം.​വി. പ്ര​സാ​ദ്-04936 210240, 210525, 9447081387. എ​ട്ടി​ന് മു​ന്പ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ല​യ​ണ്‍​സ് മു​ൻ ഗ​വ​ർ​ണ​ർ പ്ര​ഫ. വ​ർ​ഗീ​സ് വൈ​ദ്യ​ൻ, റി​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഷാ​ജ​ൻ, ജോ​യി​ന്‍റ് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ഡോ.​എം.​വി. പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.