മു​ച്ചി​റി -മു​ഖ​വൈ​ക​ല്യ ശ​സ്ത്ര​ക്രി​യ ക്യാ​ന്പ്

11:54 PM Nov 02, 2018 | Deepika.com
മാ​ന​ന്ത​വാ​ടി: ജ്യോ​തി​ർ​ഗ​മ​യ​യു​ടെ​യും മം​ഗ​ളൂ​രു ജ​സ്റ്റി​സ് കെ.​എ​സ്. ഹെ​ഗ്ഡെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച വ​രെ ക​ബ​നി ലോ​ഡ്ജി​ലെ ബി​ൽ​ഡ്സ്‌വ​ർ​ത്ത് എ​ൻ​ജി​നി​യേ​ഴ്സി​ൽ സൗ​ജ​ന്യ മു​ച്ചി​റി മു​ഖ​വൈ​ക​ല്യ ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് ന​ട​ത്തും.

ത​ല​യോ​ട്ടി​യി​ലെ മു​ഴ, പ​തി​ഞ്ഞ​തും ചെ​രി​ഞ്ഞ​തു​മാ​യ മൂ​ക്ക്, മു​ച്ചി​റി, മു​റി​മൂ​ക്ക്, ചെ​രി​ഞ്ഞ താ​ടി, പു​റ​ത്തേ​ക്ക് ത​ള്ളി​യ മോ​ണ, ചെ​റി​യ കീ​ഴ്താ​ടി, നീ​ണ്ട താ​ടി​യെ​ല്ല്, ക​ണ്‍​പോ​ള​ക​ൾ​ക്കു​ള്ള വൈ​ക​ല്യ​ങ്ങ​ൾ, ത​ടി​ച്ച ചു​ണ്ടു​ക​ൾ, അ​ണ്ണാ​ക്കി​ലെ ദ്വാ​രം, അ​പ​ക​ടം മൂ​ല​മു​ണ്ടാ​കു​ന്ന ന്യൂ​ന​ത​ക​ൾ തു​ട​ങ്ങി ക​ഴു​ത്തി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ വൈ​ക​ല്യ​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​ നടത്തും. ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി​വ​രു​ന്ന​വ​ർ​ക്ക് യാ​ത്ര​ക്കൂ​ലി, ഭ​ക്ഷ​ണം, മ​രു​ന്ന്, തു​ട​ർ ചി​കി​ത്സ ഉ​ൾ​പ്പെ​ടെ സൗ​ജ​ന്യ​മാ​യി മം​ഗ​ളൂ​രു​വി​ൽ ന​ട​ത്തു​ന്ന​താ​ണ്. ഫോ​ണ്‍: 9645370145, 9744181834.