മീനങ്ങാടി: ജില്ലാ ഖോ-ഖോ അസോസിയേഷന്റെയും മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇംഗ്ലീഷ് ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 23, 24 തീയതികളിൽ മീനങ്ങാടിയിൽ നടത്തുന്ന 47ാമത് സംസ്ഥാന സബ്ജൂണിയർ ഖോ-ഖോ ചാന്പ്യൻഷിപ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ (ചെയർപേഴ്സണ്‍), പ്രിൻസിപ്പൽ പി.ഐ. മാത്യു (ജനറൽ കണ്‍വീനർ), സാബു വരിക്കളായിൽ, ജിതിൻ ജോണി കാരുകുഴി, ജിനു സ്കറിയ ചേനാട്ടേൽ, ഏലിയാസ് ഞണ്ടുകുളത്തിൽ, എൽദോ മഠയിക്കൽ, പൗലോസ് ഓലിക്കുഴി, സാബു കോട്ടേക്കുടി, റീന സജി താഴത്തേക്കുടി (സബ് കമ്മിറ്റി കണ്‍വീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
സ്കൂൾ മാനേജർ അനിൽ ജേക്കബ് കീച്ചേരിൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സാബു കുര്യാക്കോസ് പുത്തയത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ഐ. മാത്യു, പിടിഎ പ്രസിഡന്റ് ജോഷി മാമുട്ടത്തിൽ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി ഷണ്മുഖൻ, വൈസ് പ്രസിഡന്റ് എ.ഡി. ജോണ്‍, ഭരണസമിതിയംഗം സലിം കടവൻ, ജില്ലാ ഖോ-ഖോ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എൻ.സി. സാജിത്ത്, ജില്ലാ അത്്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ജോസഫ്, മുൻ കായികാധ്യാപിക കെ.പി. വിജയി എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ഖോ-ഖോ ചാന്പ്യൻഷിപ്പ് മീനങ്ങാടിയിൽ; സ്വാഗതസംഘം രൂപീകരിച്ചു
11:54 PM Nov 02, 2018 | Deepika.com