കാട്ടിക്കുളം: വടക്കേ ഇന്ത്യയിൽനിന്നുള്ള 16 ഐഎഫ്എസ് ട്രെയിനികൾ വയനാടൻ വനം, വന്യജീവി ശല്യം, ജൈവ പരിപാലന സമിതികൾ എന്നിവയെക്കുറിച്ചു പഠിക്കാൻ തിരുനെല്ലിയിൽ എത്തി.
അപ്പപ്പാറയിൽ സ്വകാര്യ വസതിയിൽ ട്രെയിനികൾക്ക് വയനാട് വന്യമൃഗശല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചെയർമാനും തിരുനെല്ലി ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയംഗവുമായ ടി.സി. ജോസഫ് ക്ലാസെടുത്തു.
അര നൂറ്റാണ്ടിനു മുന്പുള്ള വയനാട്, ജില്ലയിലുണ്ടായ വനശോഷണം, കാലാവസ്ഥയിലെ മാറ്റങ്ങൾ, വയനാടൻ കാർഷിക മേഖല, കൃഷിയിടങ്ങളിലെ വന്യജീവി ശല്യം, ജൈവ പരിപാലന സമിതിയുടെ ഘടനയും പ്രവർത്തനവും, ഗോത്ര സംസ്കാരം എന്നീ വിഷയങ്ങളിലായിരുന്ന ക്ലാസ്.
പൂത്തൂർവയൽ എം.എസ്. സ്വാമിനാഥൻ സാമൂഹിക കാർഷിക ജൈവ വൈവിധ്യ കേന്ദ്രത്തിലെ മെർലിൻ, രാമകൃഷ്ണൻ, കർഷകരായ കെ.ജി. രാമകൃഷ്ണൻ, സന്തോഷ് തോൽപ്പെട്ടി എന്നിവരും ക്ലാസെടുത്തു.
ഐഎഫ്എസ് ട്രെയിനികൾ പഠനത്തിനു തിരുനെല്ലിയിലെത്തി
11:54 PM Nov 02, 2018 | Deepika.com