ശാ​സ്ത്ര സെ​മി​നാ​ർ ന​ട​ത്തി

11:54 PM Nov 02, 2018 | Deepika.com
വാ​കേ​രി: ഗ​വ.​ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശാ​സ്ത്ര സെ​മി​നാ​ർ വി​എ​ച്ച്എ​സ്ഇ ഡ​യ​റ​ക്ട​ർ പ്ര​ഫ.​എ. ഫാ​റൂ​ഖ് ഉദ്ഘാടനം ചെയ്തു. സ്കൂ​ൾ പൗ​ൾ​ട്രി ക്ല​ബ് അം​ഗ​ങ്ങ​ളാ​യ 50 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച മു​ട്ട​ക്കോ​ഴി​ക​ളു​ടെ വി​ത​ര​ണം വി​എ​ച്ച്എ​സ്ഇ വ​ട​ക​ര മേ​ഖ​ല അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എം. ​ശെ​ൽ​വ​മ​ണി​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​സി. ജി​ഷു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ഗോ​പി​നാ​ഥ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​ടി. ഏ​ബ്ര​ഹാം, എ​ൻ​എ​സ്എ​സ് പോ​ഗ്രാം ഓ​ഫീ​സ​ർ സി.​വി. ഷീ​ജ, ദി​ൽ​ഷ ഫാ​ത്തി​മ, എം.​ടി. ആ​ശ, ശ്രീ​ജി​ത്ത് വാ​കേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​പ​ഞ്ചം ശാ​സ്ത്ര​വീ​ക്ഷ​ണ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ൻ കെ.​പി. ഏ​ലി​യാ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തി.