കഞ്ചാവു കടത്തുകയായിരുന്ന യുവാക്കൾ ചെക്ക് പോസ്റ്റിലേക്ക് ബൈക്ക് ഇടിച്ചുകയറ്റി; രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

11:54 PM Nov 02, 2018 | Deepika.com
കാ​ട്ടി​ക്കു​ളം/ മാ​ന​ന്ത​വാ​ടി: ക​ഞ്ചാ​വു​മാ​യി വ​രി​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ ബൈ​ക്കി​ടി​പ്പിച്ചു തകർത്ത ചെ​ക്പോ​സ്റ്റ് ബാ​രി​ക്കേ​ഡ് ദേ​ഹ​ത്തു ത​ട്ടി ര​ണ്ടു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്ക്.

കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ബാ​വ​ലി എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​ജെ. സ​ന്തോ​ഷ്(43), സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​പി​ൻ വി​ത്സ​ണ്‍ (25)​എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​തി​വേ​ഗ​ത്തി​ൽ ക​ർ​ണാ​ട​ക ഭാ​ഗ​ത്തു​നി​ന്നു വ​ന്ന ബൈ​ക്കാ​ണ് ബാ​രി​ക്കേ​ഡ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​തെ​ന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

സ​ന്തോ​ഷി​ന്‍റെ കാ​ലി​ലെ​യും വി​പി​ന്‍റെ കൈ​യി​ലെ​യും അ​സ്ഥി പൊ​ട്ടി. സ​ന്തോ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും വി​പി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​ന്ത​വാ​ടി ക​ണി​യാ​രം തോ​പ്പി​ൽ ഋ​ഷി​കേ​ശ്(19), കാ​ര​യ്ക്കാ​മ​ല വി​ജി​ത്ത് നി​വാ​സി​ൽ നി​ഖി​ൽ(20) എ​ന്നി​വ​രെ തി​രു​നെ​ല്ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​വ​രി​ൽ​നി​ന്നു 200 ഗ്രാം ​ക​ഞ്ചാ​വു ക​ണ്ടെ​ടു​ത്തു. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.