കുറവിലങ്ങാട്: വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ ഒത്തുചേരലിനു വഴിതുറക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാംസംഗമത്തിന്റെ പ്രചാരണാർഥമുള്ള കുടുംബകൂട്ടായ്മ വിളംബരങ്ങൾക്ക് തുടക്കമായി. രണ്ടു മാസത്തിനുള്ളിൽ 81 വിളംബര കൂട്ടായ്മകളാകും മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ഇടവകയിൽ നടക്കുന്നത്.
ഇടവകതലത്തിലുള്ള കുടുംബകൂട്ടായ്മ വിളംബരസമ്മേളനം കുര്യനാട് സെന്റ് ജെരാർഡ് കൂട്ടായ്മയിൽ നടത്തി. കുര്യനാട് മാണിക്യംകുഴിയിൽ ജോണിന്റെ വസതിയാണ് വിളംബരത്തിന് വേദിയായത്. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ വിളംബര കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ യൂണിറ്റ് പ്രസിഡന്റ് ബേബി ഇടത്തിനാൽ അധ്യക്ഷത വഹിച്ചു. സീനിയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പൻകുറ്റി, സെപ്ഷ്യൽ കണ്‍ഫെസർ ഫാ. ജോർജ് നിരവത്ത്, സിസ്റ്റർ ലൂയി, കൈക്കാരൻ അനൂപ് ഈറ്റാനിയേൽ, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കൂടുംബകൂട്ടായ്മ ജനറൽ ലീഡർ ബിജു താന്നിയ്ക്കതറപ്പിൽ, സോണ്‍ ലീഡർമാരായ സുനിൽ ഒഴുക്കനാക്കുഴി, ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ഇമ്മാനുവൽ നിധീരി, യോഗപ്രതിനിധി ജോസഫ് ഇടത്തിനാൽ, ജെസി മാണിക്യംകുഴി, സുനിൽ മാക്കീൽ എന്നിവർ പ്രസംഗിച്ചു.
ഡിസംബർ 31വരെ നീളുന്ന കൂട്ടായ്മ വിളംബരങ്ങളിലൂടെ ഇടവകയിലെ പതിനാറായിരത്തോളം വരുന്ന വിശ്വാസികൾ നസ്രാണി മഹാസംഗമത്തിന്റെ പ്രചാരകരായി മാറും. 2019 സെപ്റ്റംബർ ഒന്നിനാണ് നസ്രാണി മഹാസംഗമത്തിന് ഇടവക ആതിഥ്യമരുളുന്നത്.
കുറവിലങ്ങാട് നസ്രാണി മഹാസംഗമം; കുടുംബകൂട്ടായ്മ വിളംബരങ്ങൾക്കു തുടക്കമായി
11:36 PM Nov 02, 2018 | Deepika.com