ചങ്ങനാശേരി: സർഗക്ഷേത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന സൂര്യ ജനപ്രിയ ഡാൻസ് ഫെസ്റ്റിവലിൽ ചെന്നൈയിൽ നിന്നുള്ള ദക്ഷിണ വൈദ്യനാഥന്റെ ഭരതനാട്യം സഹൃദയരുടെ മനംകവർന്നു. നൂറുകണക്കിനു കലാപ്രേമികൾ ഭരതനാട്യം ആസ്വദിച്ചു.
പ്രൊഫഷണൽ ഫോറം പ്രസിഡന്റ് റോയി തോമസിന്റെ അധ്യക്ഷതയിൽ ഉദാഹരണം സുജാത സിനിമാ സംവിധായകൻ ഫാന്റം പ്രവീണ്‍ ഉദ്ഘാടനം ചെയ്തു . കാനറാ ബാങ്ക് വൈസ് പ്രസിഡന്റ് ബെനു മാത്യു മുഖ്യാതിഥിയായിരുന്നു.
സൂര്യ ഫെസ്റ്റിൽ അരങ്ങുണർത്തി ദക്ഷിണ വൈദ്യനാഥന്റെ ഭരതനാട്യം
11:19 PM Nov 02, 2018 | Deepika.com