ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി
11:15 PM Nov 02, 2018 | Deepika.com
കോട്ടയം: മകരവിളക്ക് മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് ഹോട്ടൽ, ബേക്കറി മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി. ആറുസ്ഥാപനങ്ങൾക്കു നോട്ടീസ് നൽകുകയും പഞ്ചായത്ത് സഹകരണത്തോടെ 9420 രൂപ സ്പോട് ഫൈൻ ഈടാക്കുകയും ചെയ്തു. പരിശോധനയിൽ ഇടയിരിക്കപ്പുഴ ബ്ലോക്ക് ഹെൽത്ത് ഓഫീസർ ജോർജ്കുട്ടി സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ മാരായ കെ.ജി. ബ്രിജേഷ്, മനോജ് വർഗീസ്, കെ.രാജു, വിനോദ് , മനോജ് ജോർജ്, ബിജേഷ്, ബിന്ദു മോൾ, പഞ്ചായത്ത് സ്റ്റാഫ് റഷീദ് തുടങ്ങിയവർ പങ്കെടുത്തു