യുഡിഎഫ് പ്രവർത്തക കണ്വൻഷൻ
11:14 PM Nov 02, 2018 | Deepika.com
പാന്പാടി: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് പുതുപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക കണ്വൻഷൻ നാളെ വൈകുന്നേരം നാലിന് പാന്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കേരള കോണ്ഗ്രസ് ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം, കുഞ്ഞ് പുതുശേരി, ജോർജ്കുട്ടി എന്നിവർ പ്രസംഗിക്കും.