മി​നി സി​വി​ൽ സ്റ്റേ​ഷ​ന് ഇ​ന്നു ത​റ​ക്ക​ല്ലി​ടും

11:14 PM Nov 02, 2018 | Deepika.com
പു​തു​പ്പ​ള്ളി: മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ടീ​ൽ ഇ​ന്ന് പ​ത്തി​ന് മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി നി​ർ​വ​ഹി​ക്കും. പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ലാ​കും.

എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള ഒ​രു കോ​ടി​യും പ​ഞ്ചാ​യ​ത്തി​ന്‍റെ 2.43 കോ​ടി​യും ചേ​ർ​ന്നാ​ണ് മൂ​ന്ന് നി​ല​ക​ളി​ലാ​യി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ്, കൃ​ഷി ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് എ​ന്നി​വ​യാ​ണ് ഒ​രു​മി​ച്ചാ​കു​ക.ബ​സ് സ്റ്റാ​ൻ​ഡി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​നോ​ടു ചേ​ർ​ന്നു​ള്ള 1.20 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ക.