കോട്ടയം: “ദുരന്തബാധിതരോടുള്ള ഉത്തരവാദിത്വം’ എന്ന വിഷയത്തിൽ അന്തർസർവകലാശാല ഭിന്നശേഷി പഠനകേന്ദ്രവും ജില്ലാ ഇന്റർ എമർജൻസി ഗ്രൂപ്പും സ്പിയർ ഇന്ത്യയും ഓഫർ ഇസ്ലാമിക് റിലീഫും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
എംജി സർവകലാശാല കാന്പസിൽ നടന്ന ശില്പശാല സബ് കളക്ടർ ഇഷ പ്രിയ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റംഗം പ്രഫ. സന്തോഷ് തന്പി അധ്യക്ഷത വഹിച്ചു. ഹരി ബാലാജി, മനീഷ് ജെയിൻ എന്നിവർ ക്ലാസെടുത്തു. എ.എൻ. ഹേന, പി. ജിനിമോൾ എന്നിവർ പ്രസംഗിച്ചു.
ശില്പശാല നടത്തി
11:14 PM Nov 02, 2018 | Deepika.com