മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും
11:14 PM Nov 02, 2018 | Deepika.com
അതിരന്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാള ദിനാചരണം നടന്നു. സമ്മേളനത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. സോണി പള്ളിച്ചിറ അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുൻ മലയാളം അധ്യാപിക പി.യു. റോസമ്മ മലയാള ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ടോം ജെ. കൂട്ടക്കര മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മുൻ അധ്യാപിക പി.യു.റോസമ്മ ടീച്ചറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡന്റ് തോമസ് പുതുശേരിൽ, സ്റ്റാഫ് സെക്രട്ടറി ബിനു ജോൺ, ജിജി കെ. ജോസ്, എബി ടോം മാത്യു, ബീനാ ജോസഫ്, സ്കൂൾ ലീഡർ ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.