കോട്ടയം: വടവാതൂർ എംആർഎഫിൽ നിന്ന് ടയർ നിർമിക്കാനുള്ള റബർ കയറ്റിപ്പോയ ലോറിക്ക് ഗാന്ധിനഗർ പെട്രോൾ പന്പിൽ വച്ച് തീ പിടിച്ചു. സംഭവമറിഞ്ഞയുടൻ കോട്ടയത്തു നിന്ന് ഫയർഫോഴ്സ് എത്തി ലോറി റോഡിലേക്ക് മാറ്റിയിട്ട് തീയണച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഹൈദരാബാദിലെ എംആർഎഫിലേക്ക് റബറുമായി പോയ ലോറി ഡീസൽ നിറയ്ക്കാനാണ് പന്പിൽ കയറിയത്. ഡീസലടിക്കുന്നതിനിടെയാണ് എൻജിൻ ഭാഗത്തു നിന്ന് പുക ഉയർന്നത്. പരിഭ്രാന്തരായ പെട്രോൾ പന്പ് ജീവനക്കാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
ഫയർഫോഴ്സ് എത്തി ലോറി പന്പിൽ നിന്ന് പുറത്തെ റോഡിലേക്ക് മാറ്റിയിട്ട ശേഷമാണ് വെള്ളമൊഴിച്ച് തീയും പുകയും അണച്ചത്. മെക്കാനിക്കുകൾ എത്തി എൻജിൻ ഭാഗത്തെ വയർ പരിശോധിച്ച് മാറ്റിയിട്ട ശേഷമേ ലോറി ഓടിച്ചുകൊണ്ടുപോകാൻ സാധിക്കുകയുള്ളു.
പെട്രോൾ പന്പിൽ ലോറിക്കു തീപിടിച്ചു; ഫയർഫോഴ്സ് എത്തി അണച്ചു
11:14 PM Nov 02, 2018 | Deepika.com