അലനല്ലൂർ: അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ഭരണത്തിൽ അഴിമതി ആരോപിച്ച് മാർച്ചും ധർണയും നടത്തി. ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയാ കമ്മിറ്റിയംഗം പി.മുസ്തഫ അധ്യക്ഷത വഹിച്ചു. എം.ജയകൃഷ്ണൻ, കെ.എ.സുദർശനകുമാർ, മോഹൻദാസ്, ടോമി തോമസ്, ടി.വി.സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
സിപിഎം അഴിമതി ആരോപിക്കുന്ന വിഷയങ്ങൾ കൃത്യമായി പഞ്ചായത്ത് ഭരണസമിതിയിൽ കണക്ക് അവതരിപ്പിച്ചതാണെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. പ്രതിപക്ഷം ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും റഷീദ് ആലായൻ അറിയിച്ചു.
മാർച്ചും ധർണയും
11:07 PM Nov 02, 2018 | Deepika.com