പാലക്കാട്: ഈമാസം 10, 11 തീയതികളിൽ പാലക്കാട് നടക്കുന്ന ഖാദി വർക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം ആചരിച്ചു.
സ്വാഗതസംഘം ഓഫീസിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതൻ പതാക ഉയർത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് എ.കുമാരി അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം.ഹരിദാസ് സ്വാഗതവും സെക്രട്ടറി കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.പതാകദിനത്തിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തി.
പതാകദിനം ആചരിച്ചു
11:07 PM Nov 02, 2018 | Deepika.com