ശ്രീകൃഷ്ണപുരം: കാർഷികരംഗത്ത് നൂതനപദ്ധതികളുമായി വീണ്ടും കാരാകുർശി എയിംസ് കലാകായിക സാംസ്കാരികവേദി. പാട്ടവ്യവസ്ഥയിൽ തരിശുഭൂമി ഏറ്റെടുത്ത് നെൽകൃഷി രംഗത്ത് നൂറുമേനി വിളയിച്ച എയിംസ് ഇത്തവണ കൈവച്ചത് പച്ചക്കറി കൃഷി മേഖലയിലാണ്.
ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഗൃഹമിത്ര പദ്ധതിയുടെ ഭാഗമായി 25 വനിതകളുടെ സംഘപ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. പച്ചക്കറി കൃഷിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ആദ്യതൈ നട്ടു തുടക്കംകുറിച്ചു. ബേബി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ടി.രാമചന്ദ്രൻ മാസ്റ്റർ, പി.എം.നാരായണൻ മാസ്റ്റർ, പി.കെ.ലീല, ഗ്രന്ഥശാലാസംഘം പ്രസിഡന്റ് ഉണ്ണിയേട്ടൻ, എയിംസ് പ്രസിഡന്റ് മനോജ്, രഘു എന്നിവർ പ്രസംഗിച്ചു.
നൂതനപദ്ധതികളുമായി വീണ്ടും എയിംസ് കലാകായികവേദി
11:07 PM Nov 02, 2018 | Deepika.com