സബ്സിഡി വിതരണം
10:42 PM Nov 02, 2018 | Deepika.com
കടനാട്: കടനാട് ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കിയ ക്ഷീരകർഷകർക്കുള്ള സബ്സിഡിയുടെ വിതരണോദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ നിർവഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ട്രീസമ്മ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജിജി തന്പി, ജയ്സൺ പുത്തൻകണ്ടം, ബേബി ഉറുന്പുകാട്ട്, ആന്റണി ഞാവള്ളി, സണ്ണി മുണ്ടനാട്ട്, ബിന്ദു ബിനു, പൗളിൻ ടോമി, ലിബീഷ് മാത്യു എന്നിവർ പ്രസംഗിച്ചു.