മേ​വ​ട സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും അ​ജ​പാ​ല​ന​കേ​ന്ദ്രം വെ​ഞ്ചരി​പ്പും നാ​ളെ

10:42 PM Nov 02, 2018 | Deepika.com
മേ​വ​ട: മേ​വ​ട സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഇ​ട​വ​ക​പ്ര​ഖ്യാ​പ​ന​വും ന​വീ​ക​രി​ച്ച അ​ജ​പാ​ല​ന​കേ​ന്ദ്ര​ത്തി​ന്‍റെ വെ​ഞ്ചരി​പ്പും നാ​ളെ ന​ട​ക്കും. മു​ത്തോ​ലി ഇ​ട​വ​ക​യു​ടെ ഭാ​ഗ​മാ​യ മേ​വ​ട കേ​ന്ദ്ര​മാ​യി 1996 മു​ത​ൽ വൈ​ദി​ക​ർ സ്ഥി​ര​താ​മ​സ​മു​ള​ള കു​രി​ശു​പ​ള്ളി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം ഒ​രു സ്വ​ത​ന്ത്ര ഇ​ട​വ​ക​യാ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് 2018 ഒ​ക്‌ടോബർ ഏ​ഴി​ന് ഉ​യ​ർ​ത്തു​ക​യും പ്ര​ഥ​മ​വി​കാ​രി​യാ​യി ഫാ.​തോ​മ​സ് പ​ന​യ്ക്ക​ക്കു​ഴി​യെ നി​യ​മി​ക്കു​ക​യും ചെ​യ്തു.

മേ​വ​ട ഇ​ട​വ​ക​യ്ക്ക് 244 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. സ​മീ​പ ഇ​ട​വ​ക​ക​ളാ​യ മു​ത്തോ​ലി, മീ​ന​ച്ചി​ൽ, തോ​ട​നാ​ൽ, കൊ​ഴു​വ​നാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​വ​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് മേ​വ​ട ഇ​ട​വ​ക​യു​ടെ ഭാ​ഗ​മാ​യി തീ​ർ​ന്ന​ത്. ഫാ. ​ജോ​സ​ഫ് തെ​ക്കേ​ൽ, ഫാ. ​ജോ​സ​ഫ് പ​ര്യാ​ത്ത്, ഫാ. ​ജോ​ൺ മ​റ്റം, ഫാ. ​ജോ​ർ​ജ് മ​ടു​ക്കാ​വി​ൽ, ഫാ. ​ജോ​സ​ഫ് വി​ള​ക്കു​ന്നേ​ൽ, ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, ഫാ.​കു​ര്യ​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ മേ​വ​ട കു​രി​ശു​പ​ള്ളി ഇ​ട​വ​ക​യു​ടെ വി​കാ​രി​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം 4.15 ന് ​മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മേ​വ​ട ഇ​ട​വ​ക​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും ഇ​ട​വ​ക പ്ര​ഖ്യാ​പ​ന സ്മാ​ര​ക​മാ​യി ന​വീ​ക​രി​ച്ച അ​ജ​പാ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ വെ​ഞ്ചരി​പ്പു​ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്യും. പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ക്കു​ഴി, കൈ​ക്കാ​ര​ന്മാ​രാ​യ സ​ണ്ണി നാ​യി​പു​ര​യി​ടം, ബേ​ബി​ച്ച​ൻ തെ​ക്കേ​ചൂ​ര​നോ​ലി​ൽ, ബെ​ന്നി​ച്ച​ൻ തു​ണ്ട​ത്തി​ൽ​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
2018 ജ​നു​വ​രി 14 ന് ​പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ​ക​ർ​മം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ നി​ർ​വ​ഹി​ച്ചി​രു​ന്നു.