പൊൻകുന്നം: ദേശീയപാത 183ൽ കുന്നുംഭാഗം മുതൽ 20ാംമൈൽ വരെയുള്ള ഭാഗം ആധുനിക സാങ്കേതികവിദ്യയിലുള്ള എബിസി (ഏരിയൽ ബഞ്ചിംഗ് കേബിൾ) സ്ഥാപിക്കുന്ന കെഎസ്ഇബി പദ്ധതി അടുത്തയാഴ്ച പ്രവർത്തനക്ഷമമാകുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
നിലവിലുള്ള 11 കെവി ലൈനിനു പകരമാണ് എബിസി സ്ഥാപിക്കുന്നത്. കേന്ദ്ര പദ്ധതിയായ ദീനദയാൽ ഉപോധ്യായ ഗ്രാമീൺ ജ്യോതി യോജനയിൽ നിന്നും 1.67 കോടി രൂപ മുടക്കിയാണ് നടപ്പിലാക്കുന്നത്.
കാഞ്ഞിരപ്പള്ളി സബ്സ്റ്റേഷൻ മുതൽ ടിബി റോഡ് വഴി കുന്നുംഭാഗത്തെത്തി ദേശീയപാതയിലൂടെ 20ാംമൈൽ വരെയുള്ള എട്ടു കിലോമീറ്റർ ദൂരമാണ് കേബിളാക്കുന്നത്. പ്രത്യേക പോസ്റ്റുകൾ സ്ഥാപിച്ച് അവയിലൂടെയാണ് കേബിൾ വലിച്ചത്. ദേശീയപാതയിലെ ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കാതിരിക്കുന്നതിനായി തൂണുകളുടെ എണ്ണം കുറച്ച് ഉയരകൂടുതലുള്ള തൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേബിളിൽ നിന്നു എംവിടി സംവിധാനത്തിലൂടെയാണ് ട്രാൻസ്ഫോർമറിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
പൊൻകുന്നത്ത് ഏരിയൽ ബഞ്ചിംഗ് കേബിൾ പ്രവർത്തനക്ഷമമാകുന്നു
10:38 PM Nov 02, 2018 | Deepika.com