ക​ട്ട​പ്പ​ന - കു​ട്ടി​ക്കാ​നം റോ​ഡി​ന്‍റെ പു​നരു​ദ്ധാ​ര​ണം ആ​രം​ഭി​ച്ചു

10:35 PM Nov 02, 2018 | Deepika.com
ഉ​പ്പു​ത​റ: ക​ട്ട​പ്പ​ന - കു​ട്ടി​ക്കാ​നം റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി. ച​പ്പാ​ത്ത​ുമു​ത​ൽ കു​ട്ടി​ക്കാ​നം വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​ത്. ര​ണ്ടു​മാ​സം മു​ന്പു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ക​ട്ട​പ്പ​ന - കു​ട്ടി​ക്കാ​നം റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. റോ​ഡി​ൽ നി​റ​യെ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ ഈ ​റോ​ഡി​ലൂ​ടെ കാ​ൽ​ന​ട യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​യി​രു​ന്നു.

ശ​ബ​രി​മ​ല​സീ​സ​ണ്‍ ആ​രം​ഭി​ക്കാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ​മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. വൃ​ശ്ചി​കം ഒ​ന്നു​മു​ത​ൽ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​നം വ​ന്നു​തു​ട​ങ്ങും. സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പാ​യി ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​രാ​ർ. എ​ന്നാ​ൽ മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും​മൂ​ലം സ​മ​യ​ത്ത് ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​നാ​യി​ല്ല. ശ​ബ​രി​മ​ല പ​ദ്ധ​തി​യി​ൽ​പ്പെടു​ത്തി​യാ​ണ് റോ​ഡ് ടാ​ർ​ചെ​യ്യാ​ൻ ഫ​ണ്ട​നു​വ​ദി​ച്ചത്.

ച​പ്പാ​ത്തു​മു​ത​ൽ നാ​ലാം​മൈ​ൽ വ​രെ​യും നാ​ലാം​മൈ​ൽ മു​ത​ൽ ഏ​ല​പ്പാ​റ​വ​രെ​യും ഏ​ല​പ്പാ​റ​മു​ത​ൽ കു​ട്ടി​ക്കാ​നം വ​രെ​യും മൂ​ന്നു റീ​ച്ചു​ക​ളാ​യാ​ണ് ടാ​റിം​ഗ് ജോ​ലി​ക​ൾ​ക്ക് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ച​പ്പാ​ത്തു​മു​ത​ലാ​ണ് ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് പീ​രു​മേ​ട് സെ​ക്ഷ​നു​കീ​ഴി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ക​ട്ട​പ്പ​ന സെ​ക്ഷ​ന്‍റെ കീ​ഴി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​നാ​യി​ല്ല.