കട്ടപ്പന: മുരിക്കാട്ടുകുടി ഹയർസെക്കൻഡറി സ്കൂളിലെ അത്യാധുനിക ഹൈസ്കൂൾ ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായാണ് 10 കോടിരൂപ മുടക്കി പുതിയ ബ്ലോക്ക് നിർമിക്കുന്നത്.
ഇടുക്കി നിയോജകമണ്ഡലത്തിൽ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുന്ന സ്കൂളാണിത്. ഇതിന്റെ ആദ്യപടിയായാണ് ഹൈസ്കൂളിന് അനുവദിച്ചിട്ടുള്ള അഞ്ചുകോടി രൂപയുടെ കെട്ടിടനിർമാണം ആരംഭിച്ചിരിക്കുന്നത്. 2.80 കോടി രൂപയുടെ ഹയർസെക്കൻഡറിയുടെ വികസനപ്രവർത്തനവും ഉടൻ ആരംഭിക്കും. ബാക്കി രണ്ടര കോടി രൂപയുടെ ടെണ്ടർ നടപടികൾ നടന്നുവരികയാണ്. കിഫ്ബിയും സർക്കാരും ചേർന്നാണ് സ്കൂളിനെ ഹൈടെക് ആക്കുന്നത്.
വിദ്യാഭ്യാസ നിലവാരത്തിൽ മികവുപുലർത്തിയ സ്കൂളിന് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത അലട്ടിയിരുന്നു. ഒന്പതുമാസംകൊണ്ട് ബ്ലോക്കുകളുടെ നിർമാണ ജോലികൾ പൂർത്തിയാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
മുരിക്കാട്ടുകുടി സ്കൂളിലെ പുതിയ ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചു
10:35 PM Nov 02, 2018 | Deepika.com