അ​യ്യ​ൻകാളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​രം​ഭി​ച്ചു

10:35 PM Nov 02, 2018 | Deepika.com
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ​അ​യ്യ​ൻകാളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​രം​ഭി​ച്ചു. 17 പ്രോ​ജ​ക്ടു​ക​ൾ​ക്കാ​യി 8.78 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ന​ഗ​ര​സ​ഭ​യി​ലെ തോ​ടു​ക​ളു​ടെ ന​വീ​ക​ര​ണം, റോ​ഡു​ക​ൾ​ക്ക് ഓ​ട​നി​ർ​മാ​ണം, പി​എം​എ​വൈ - ലൈ​ഫ് പ​ദ്ധ​തി​ക​ൾ​ക്ക് ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യം എ​ന്നി​വ​യാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും തൊ​ഴി​ൽ​കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു. ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​ഗ​ര​സ​ഭ​യി​ലെ 34 വാ​ർ​ഡു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് തൊ​ഴി​ൽð​കാ​ർ​ഡു​ക​ൾ ന​ൽ​കി​യ​ത്.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജ​മ്മ രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, പൊ​തു​മ​രാ​മ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​മി​ലി ചാ​ക്കോ, വി​ദ്യാ​ഭ്യാ​സ ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലൂ​പ്പു​ര​യി​ടം, ആ​രോ​ഗ്യ ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ, മു​ൻ വൈ​സ്ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് വി.​ബി. അ​ജി​ത്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.