ഒ​പ്പം പ​രി​പാ​ടി: കോ​ണ്‍​ഗ്ര​സ് വി​ട്ടു​നി​ന്നു

10:35 PM Nov 02, 2018 | Deepika.com
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സി​ഡി​എ​സും ജി​ല്ലാ​ബാ​ങ്കും ചേ​ർ​ന്ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഒ​പ്പം വാ​യ്പ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ വി​ട്ടു​നി​ന്നു.

കു​ടും​ബ​ശ്രീ​യെ രാ​ഷ്‌ട്രീ​യ പ്ര​ച​ര​ണ​ത്തി​നു​ള്ള വേ​ദി​യാ​ക്കി മാ​റ്റാ​നു​ള്ള ജോയ്സ് ജോർജ് എം​പി​യു​ടെ ശ്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ക്കി​ൾ പ​റ​ഞ്ഞു.